പോലീസുകാരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി!

തിരുവനന്തപുരം: എഡിജിപിയുടെ മകൾ പോലീസുകാരനെ മർദ്ദിച്ച സംഭവത്തിൽ പോലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിയോട് നടപടി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് പോലീസ് ഡ്രൈവർ ഗാവസ്‌കർ എഡിജിപി സുധീഷ്‌കുമാറിന്റെ മകൾക്കെതിരെ പരാതിയുമായി രംഗത്തു വന്നത്. ഇതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.

ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലി ചെയ്യുന്നവരുടെയും ഇവർ ഉപയോഗിക്കുന്ന വാഹനങ്ങളുടെയും പട്ടിക നല്‍കണമെന്ന് മുഖ്യമന്ത്രി ഡിജിപിയോട് ആവശ്യപെട്ടിട്ടുണ്ട് . എഡിജിപി സുധേഷ് കുമാറിന്റെ വീട്ടിലെ പട്ടിക്ക് മീനുമായെത്തിയ പോലീസുകാരനെ ഇന്ന് എസ് എ പി ക്യാമ്പിലെ പൊലീസുകാര്‍ തടഞ്ഞിരുന്നു.സ്ഥിരമായി എഡിജിപിയുടെ പട്ടിക്കുള്ള മീൻ വറുത്തു നൽകിയിരുന്നത് സ് എ പി ക്യാമ്പിൽ നിന്നായിരുന്നു.

എഡിജിപി സുദേഷ് കുമാറിന്റെ മകളെയും ഭാര്യയെയും കനകക്കുന്നിൽ നടക്കാൻ കൊണ്ട് വിട്ടത് ഗാവസ്കരായിരുന്നു.തിരിച്ചു വന്ന മകൾ ഗാവസ്‌കർ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത് ഗാവസ്‌കർ വണ്ടി നിര്ത്തുകയായിരുന്നു. എഡിജിപിയുടെ മകൾ വണ്ടിയുടെ താക്കോൽ ആവശ്യപ്പെട്ടെങ്കിലും ഔദ്യോഗിക വാഹനത്തിന്റെ താക്കോൽ നല്കാൻ സാധ്യമല്ലെന്നു പറഞ്ഞ ഗവാസ്കറെ എഡിജിപിയുടെ മകൾ മൊബൈൽ ഫോൺ ഉപയോഗിച്ച് കഴുത്തിന് പിന്നിൽ ഇടിക്കുകയായിരുന്നു.

പരുക്കേറ്റ പോലീസ് ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഗവാസ്കറുടെ ഭാര്യയും എഡിജിപിയുടെ മകൾക്കെതിരെ പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട്.

Be the first to comment on "പോലീസുകാരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി!"

Leave a comment

Your email address will not be published.


*