ബന്ധുക്കളെ പേടിച്ചു നാടുവിട്ട കമിതാക്കൾക്ക് ഒന്നിച്ചു ജീവിക്കാൻ കോടതിയുടെ അനുമതി!

ഇടുക്കി:പ്രണയിച്ചതിന്റെ പേരിൽ പെൺകുട്ടിയുടെ വീട്ടുകാർ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായി ഫേസ്ബുക്കിൽ പോസ്റ്റിട്ട കമിതാക്കൾക്ക് ഒന്നിച്ചു ജീവിക്കാൻ കോടതിയുടെ അനുമതി. ഇടുക്കിയിലാണ് സംഭവം.ഇടുക്കി മജിസ്‌ട്രേറ്റ് കോടതിയാണ് ഇവര്‍ക്ക് ഒന്നിച്ച്‌ ജീവിക്കാന്‍ അനുമതി നല്‍കിയത്.

പെൺകുട്ടിയുടെ ബന്ധുക്കളെ പേടിച്ചു ഇരുവരും നാടുവിട്ടിരുന്നു. പാലക്കാടുള്ള ബന്ധുവിന്റെ അടുത്തേയ്ക്കു കഴിഞ്ഞ ദിവസം നാടുവിട്ട ഇരുവരും പിനീട് പോലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു. തുടർന്നാണ് പോലീസ് ഇവരെ കോടതിയിൽ ഹാജരാക്കിയത്.

മകളെ കാണാനില്ലെന്ന് കാണിച്ചു പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയിരുന്നു. എന്നാൽ മാതാപിതാക്കൾക്കൊപ്പം പോകാൻ താത്പര്യമില്ലെന്ന് പറഞ്ഞതോടെ പെൺകുട്ടിയെ യുവാവിനൊപ്പം വിടുകയായിരുന്നു.

Be the first to comment on "ബന്ധുക്കളെ പേടിച്ചു നാടുവിട്ട കമിതാക്കൾക്ക് ഒന്നിച്ചു ജീവിക്കാൻ കോടതിയുടെ അനുമതി!"

Leave a comment

Your email address will not be published.


*