ലോകകപ്പ് ഫുട്‍ബോൾ;ഈജിപ്തിനെതിരെ ഉറുഗ്വേയ്ക്ക് ജയം!

റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്‍ബോളിലെ ഗ്രൂപ്പ് എ മത്സരത്തിൽ ഈജിപ്തിനെതിരെ ഉറുഗ്വേയ്ക്ക് ജയം.ഏകപക്ഷീയമായ ഒരു ഗോളിനാണ് ഉറുഗ്വേയുടെ ജയം.മത്സരം അവസാനിക്കാൻ ഒരുമിനിട്ടു ശേഷിക്കെ 89-ാം മിനിറ്റില്‍ ഹോസെ ജിമ്മിനസാണ് ഉറുഗ്വേയ്ക്കായി വിജയഗോള്‍ സ്വന്തമാക്കിയത്.

പരിക്കിനെ തുടർന്ന് ഈജിപ്റ്റിന്റെ മുഹമ്മദ് സല കളിയ്ക്കാൻ ഇറങ്ങിയില്ല.ഇത് ആരാധകരെ നിരാശരാക്കിയിരുന്നു.ഇന്ന് രാത്രിയിൽ നടക്കുന്ന ഗ്രൂപ്പ് ബിയിലെ മത്സരങ്ങളില്‍ മൊറോക്കോ ഇറാനെയും സ്‌പെയിന്‍ പോര്‍ച്ചുഗലിനെയു൦ നേരിടു൦. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ തിരില്ലാതെ അഞ്ചുഗോളുകള്‍ക്കാണ് റഷ്യ, സൗദി അറേബ്യയെ തകര്‍ത്തത്.

Be the first to comment on "ലോകകപ്പ് ഫുട്‍ബോൾ;ഈജിപ്തിനെതിരെ ഉറുഗ്വേയ്ക്ക് ജയം!"

Leave a comment

Your email address will not be published.


*