കട്ടിപ്പാറ ഉരുൾപൊട്ടലിൽ കാണാതായവരിൽ മൂന്നുപേരുടെ മൃതദേഹം കൂടി കണ്ടെടുത്തു;മരണം പതിനൊന്നായി!

കോഴിക്കോട്:കട്ടിപ്പാറ ഉരുൾപൊട്ടലിൽ കാണാതായവരിൽ മൂന്നുപേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തു.ഇതോടെ കട്ടിപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി.ഉരുള്‍പൊട്ടലില്‍ മരിച്ച കരിഞ്ചോല ഹസന്റെ മകളായ നുസ്രത്തിന്റെയും മകള്‍ പത്തുവയസുകാരി റിംഷ മെഹറിന്റെയും മൃതദേഹങ്ങളും മറ്റൊരാളുടെ മൃതദേഹവുമാണ് ഇന്ന് കണ്ടെത്തിയത്.

ഹസന്റെ മറ്റൊരു പേരക്കുട്ടി ഒന്നര വയസ്സുകാരി റിഫ മറിയത്തിന്റെ മൃതദേഹം ഇന്നലെ രാവിലെ കണ്ടെത്തിയിരുന്നു.ദുരന്ത നിവാരണ സേനയും അഗ്‌നിശമനസേനയും നാട്ടുകാരും സംയുക്തമായി നടത്തിയ തെരച്ചിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.വ്യാഴാഴ്ച പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ച് വീടുകളാണ് തകർന്നത്.

കരിഞ്ചോല അബ്ദുറഹിമാന്‍ (60), മകന്‍ ജാഫര്‍(35), ജാഫറിന്റെ പുത്രന്‍ മുഹമ്മദ് ജാസിം (അഞ്ച്), കരിഞ്ചോല അബ്ദുല്‍ സലിമിന്റെ മക്കളായ ദില്‍ന ഷെറിന്‍ (ഒന്പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്), കരിഞ്ചോല ഹസന്‍ (65), മകള്‍ ജന്നത്ത് (17) എന്നിവരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ചയും,റിഫ ഫാത്തിമ മറിയത്തിന്റെ മൃതദേഹം വെള്ളിയാഴ്ചയും കണ്ടെത്തിയിരുന്നു.

Be the first to comment on "കട്ടിപ്പാറ ഉരുൾപൊട്ടലിൽ കാണാതായവരിൽ മൂന്നുപേരുടെ മൃതദേഹം കൂടി കണ്ടെടുത്തു;മരണം പതിനൊന്നായി!"

Leave a comment

Your email address will not be published.


*