തൃശ്ശൂരിൽ വീട്ടമ്മയെ പുലി കടിച്ചു കൊന്നു!

തൃശൂർ വാല്‍പ്പാറയില്‍ വീട്ടമ്മയെ പുലി കടിച്ചു കൊന്നു. കാഞ്ചമല എസ്റ്റേറ്റിൽ ഇന്നലെ വൈകീട്ടാണ് സംഭവം.തോട്ടം തൊഴിലാളിയായ മതിയുടെ ഭാര്യ കൈലാസം (45) ആണ് കൊല്ലപ്പെട്ടത്. തുണി കഴുകി കൊണ്ടിരിക്കുന്നതിനിടെയാണ് ഇവരെ പുലി പിടിച്ചത്.

ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് കൈലാസത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ആറുമാസത്തിനിടെ അഞ്ചു തവണയാണ് ഇവിടെ പുലി ഇറങ്ങുന്നത്.

Be the first to comment on "തൃശ്ശൂരിൽ വീട്ടമ്മയെ പുലി കടിച്ചു കൊന്നു!"

Leave a comment

Your email address will not be published.


*