പൊലീസിലെ ദാസ്യപ്പണി’എഡിജിപിക്കെതിരെ നടപടി!

തിരുവനന്തപുരം:പൊലീസുകാരെ കൊണ്ട് ദാസ്യപ്പണി ചെയ്യിപ്പിക്കുന്നെന്ന പരാതിയിൽ എഡിജിപിക്കെതിരെ നടപടി.എഡിജിപി സുദേഷ് കുമാറിനെതിരെയാണ് വകുപ്പുതല നടപടി ഉണ്ടായിരിക്കുന്നത്.സുദേഷ് കുമാറിനെ ബറ്റാലിയൻ മേധാവി സ്ഥാനത്തു നിന്നും മാറ്റി.പകരം ചുമതല എഡിജിപി ആനന്ദകൃഷ്ണന് നൽകി.സുദേഷ് കുമാറിന് പകരം ചുമതല നൽകിയിട്ടില്ല.

അദേഹത്തോട് പൊലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കി. സുദേഷ് കുമാർ പോലീസുകാരോട് മോശമായാണ് പെരുമാറിയതെന്നുള്ള രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്.ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പൊലീസ് സംഘടനകളുടെ അടിയന്തര യോഗം വിളിച്ചു ചേർത്തിരിക്കുകയാണ്.

പോലീസ് ഡ്രൈവർ ഗാവസ്‌കർ, എഡിജിപിയുടെ മകൾക്കെതിരെ നൽകിയ പരാതിക്കായിരിക്കും മുന്ഗണനയെന്നു പോലീസ് സംഘടനകൾക്ക് ഉറപ്പു നൽകിയിട്ടുണ്ട്.എഡിജിപിയുടെ മകൾ പോലീസ് ഡ്രൈവർക്കെതിരെ നൽകിയ പരാതിയും അന്വേഷിക്കും.

അതേസമയം എഡിജിപിയുടെ കുടുംബത്തിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുന്നുണ്ട്.വീട്ടുജോലിക്കെത്താന്‍ വൈകിയതിന് എഡിജിപിയുടെ ഭാര്യയും മകളും ചേർന്ന് മർദ്ദിച്ചതായി ഒരു വനിതാ ക്യാമ്ബ് ഫോളോവറുടെ വെളിപ്പെടുത്തലും പുറത്തു വന്നിട്ടുണ്ട്.

Be the first to comment on "പൊലീസിലെ ദാസ്യപ്പണി’എഡിജിപിക്കെതിരെ നടപടി!"

Leave a comment

Your email address will not be published.


*