ലോകകപ്പ്;ഓസ്ട്രേലിയക്കെതിരെ ഫ്രാൻസിന് ജയം;അർജന്റീന-ഐലൻഡ് മത്സരം സമനിലയിൽ!

മോസ്കൊ:റഷ്യയിൽ നടക്കുന്ന 2018 ഫിഫ ഫുട്‍ബോൾ വേൾഡ് കപ്പിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഫ്രാൻസിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഫ്രാൻസിന്റെ ജയം.ആദ്യ പകുതിയില്‍ സമനിലയിലായിരുന്ന ഇരു ടീമുകളും അടുത്ത നാലു മിനിറ്റിനുള്ളില്‍ രണ്ട് പെനാല്‍റ്റിയിലൂടെ ഓരോരോ ഗോള്‍ വീതം നേടി. ഫ്രാന്‍സിനായി ഗ്രീസ്മാനും, പോഗ്ബയു൦ ഗോൾ നേടിയപ്പോൾ ഓസ്ട്രേലിയയ്ക്കായി ജെഡിനാക്ക് ഗോൾ നേടിയത്.

അതേസമയം ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ അർജന്റീന- ഐസ്‌ലന്‍ഡ് മത്സര൦സമനിലയിൽ കലാശിച്ചു. മോസ്കോയിലെ സ്പാര്‍ട്ടക് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. അര്‍ജന്‍റീനയ്ക്കായി പത്തൊന്‍പതാം മിനിറ്റില്‍ അഗ്യൂറോ ഗോൾ നേടിയപ്പോൾ ഇരുപത്തിമൂന്നാം മിനിട്ടില്‍ ഫിന്‍ബോഗന്‍സന്‍റെ ഗോളില്‍ ഐസ്‌ലന്‍ഡ് ഒപ്പത്തിനൊപ്പമെത്തി അർജന്റീനയെ സമനിലയിൽ തളച്ചു.

Be the first to comment on "ലോകകപ്പ്;ഓസ്ട്രേലിയക്കെതിരെ ഫ്രാൻസിന് ജയം;അർജന്റീന-ഐലൻഡ് മത്സരം സമനിലയിൽ!"

Leave a comment

Your email address will not be published.


*