അരവിന്ദ് കെജ്രിവാളിന്റെ സമരത്തിന് സിപിഎമ്മിന്റെ പിന്തുണ!

ലെഫ്.ഗവര്‍ണറുടെ ഭവനത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി സിപിഎമ്മും.പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആം ആദ്മി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പങ്കെടുത്തു. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിസഹകരണത്തിന് എതിരെയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ലെഫ്.ഗവര്‍ണറുടെ ഭവനത്തിൽ കഴിഞ്ഞ ആറു ദിവസങ്ങളായി സമരം നടത്തുന്നത്.

ഇന്നലെ അരവിന്ദ് കേജ്രിവാളിന് പിന്തുണയുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി എന്നിവർ ലെഫ്.ഗവര്‍ണറുടെ ഭവനത്തിൽ എത്തിയിരുന്നെങ്കിലും ഗവര്ണറെയോ, കെജ്രിവാളിനെയോ കാണാൻ ഗവർണറുടെ ഓഫീസിൽ അനുമതി നൽകിയില്ല. തുടർന്ന് പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ കണ്ടു.

Be the first to comment on "അരവിന്ദ് കെജ്രിവാളിന്റെ സമരത്തിന് സിപിഎമ്മിന്റെ പിന്തുണ!"

Leave a comment

Your email address will not be published.


*