ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം നായകന് ദിനേശ് ചണ്ഡിമല്‍ പന്തിൽ കൃത്രിമം കിട്ടിയതായി കണ്ടെത്തൽ.വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തിൽ ചണ്ഡിമല്‍ പന്തില്‍ കൃത്രിമം കാട്ടിയതായി ഐസിസി കണ്ടെത്തിയതിനെ തുടർന്ന് ഇദ്ദേഹത്തിനെതിരെ നടപടി ഉറപ്പായി.
ശ്രീലങ്ക-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനമാണ് പന്തിൽ കൃത്രിമം നടന്നതായി അംപയർമാർക്കു സംശയം തോന്നിയത്.ഇതിനെ തുടർന്ന് പന്ത് മാറ്റുകയും വെസ്റ്റ് ഇന്ഡീസിനനുകൂലമായി അഞ്ചു പെനാല്‍റ്റി റണ്‍സ് നല്‍കുകയും ചെയ്തിരുന്നു. ഇതിൽ ശ്രീലങ്കൻ ടീം പ്രതിഷേധിച്ചതിനെ തുടർന്ന് രണ്ടു മണിക്കൂറോളം കളി തടസ്സപ്പെടുകയും ചെയ്തിരുന്നു.
Be the first to comment on "പന്തിൽ കൃത്രിമം;ശ്രീലങ്കൻ താരത്തിനെതിരെ നടപടി!"