വരാപ്പുഴ കസ്റ്റഡി മരണം;എസ്.പി എ.വി. ജോര്‍ജിനെ പ്രതിയാക്കില്ല!

കൊച്ചി:വരാപ്പുഴ കസ്റ്റഡി മരണ കേസിൽ ആരോപണ വിധേയനായ ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി. ജോര്‍ജിനെ പ്രതിയാക്കില്ല. ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ നല്‍കിയ നിയമ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എ വി ജോര്‍ജിനെ പ്രതിയാക്കാന്‍ പാകത്തിലുള്ള തെളിവുകള്‍ കേസിലില്ലെന്നും വകുപ്പുതല നടപടികളുമായി മുന്നോട്ടു പോകാമെന്നും വ്യക്തമാക്കുന്ന നിയമോപദേശ൦ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അന്വേഷണ സംഘത്തിന് കൈമാറി.

എ വി ജോർജ് രൂപം നൽകിയ ആര്‍.ടി.എഫിലേ അംഗങ്ങള്‍ നല്‍കിയ മൊഴി തള്ളിക്കളയുന്ന നീക്കമാണ് നടക്കുന്നത്.ജോർജിന്റെ നിർദേശപ്രകാരമാണ് ആർ.ടി.എഫിലെ അംഗങ്ങള്‍ ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്.അതേസമയം എ.വി. ജോര്‍ജിന് എതിരെ കൊലക്കുറ്റത്തിനു തന്നെ കേസ് എടുക്കണമെന്നും,എസ് പിയെ കേസിൽ നിന്നും ഒഴിവാക്കാനുള്ള തീരുമാനം അംഗീകരിക്കാനാകില്ലെന്നും കൊല്ലപ്പെട്ട ശ്രീജിത്തിന്റെ അമ്മ ശ്യാമള പറഞ്ഞു.

Be the first to comment on "വരാപ്പുഴ കസ്റ്റഡി മരണം;എസ്.പി എ.വി. ജോര്‍ജിനെ പ്രതിയാക്കില്ല!"

Leave a comment

Your email address will not be published.


*