വെള്ളം തെറിപ്പിച്ച യുവാക്കൾക്ക് കോട്ടയത്തു ക്രൂരമർദനം!

ബൈക്ക് ഓടിക്കുമ്പോൾ വെള്ളം തിരിച്ചെന്നു ആരോപിച്ചു കോട്ടയത്തു യുവാക്കൾക്ക് ക്രൂരമായി മർദ്ദനമേറ്റു.ചങ്ങനാശേരി ആലപ്പുഴ റൂട്ടില്‍ ബൈക്കോടിച്ചപ്പോള്‍ വെള്ളം തെറിപ്പിച്ചെന്ന് ആരോപിച്ച് നടുറോഡിലിട്ടാണ് ഒരുസംഘം ആളുകൾ യുവാക്കളെ മർദ്ദിച്ചത്.

മുണ്ടക്കയം കൂട്ടിക്കല്‍ സ്വദേശികളായ ഫൗസാന്‍, റഫീക്ക് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇന്നലെ നടന്ന സംഭവം ന്യൂസ് 18 നാണു പുറത്തു കൊണ്ടുവന്നത്.മർദ്ദനത്തിൽ പരുക്കേറ്റ യുവാക്കൾ ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവത്തിൽ യുവാക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ചിത്രത്തിന് കടപ്പാട് ന്യൂസ് 18

Be the first to comment on "വെള്ളം തെറിപ്പിച്ച യുവാക്കൾക്ക് കോട്ടയത്തു ക്രൂരമർദനം!"

Leave a comment

Your email address will not be published.


*