എ.ഡി.ജി.പിയുടെ മകളുടെ പരാതി വ്യാജമാണെന്ന് കണ്ടാൽ നടപടി;ഡിജിപി

ലോക്‌നാഥ് ബെഹ്‌റ

പോലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ എ.ഡി.ജി.പിയുടെ മകൾ നൽകിയ പരാതി വ്യാജമാണെന്ന് കണ്ടാൽ ക്രിമിനൽ നടപടി ഉണ്ടാകുമെന്നു ഡിജിപി ലോക്നാഥ് ബെഹ്‌റ.ക്യാമ്ബ് ഫോളോവേഴ്സിനെ ഉദ്യോഗസ്ഥരുടെ വീടുകളിൽ ജോലിക്കു നിർത്താൻ അനുവദിക്കില്ലെന്നും ഡിജിപി വ്യക്തമാക്കി.

അതേസമയം പൊലീസുകാരെ കൊണ്ട് ദാസ്യപ്പണി ചെയ്യിപ്പിക്കുന്നത് എത്ര ഉന്നതനായാലും അവർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി.ബ്രിട്ടീഷ് ഭരണകാലം മുതൽക്കേ കൈമാറി വന്ന ഒരു ജീര്ണമായ സംബ്രദായമാണ് ഉന്നത ഉദ്യോഗസ്ഥർ മറ്റു ജീവനക്കാരെ കൊണ്ട് ദാസ്യപ്പണി ചെയ്യിപ്പിക്കുന്നത്.

ഒരു ജീവനക്കാരെ കൊണ്ടും ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടു ജോലി ചെയ്യാൻ അനുവദിക്കില്ല.എ.ഡി.ജി.പിയുടെ മകൾ പോലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തെ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Be the first to comment on "എ.ഡി.ജി.പിയുടെ മകളുടെ പരാതി വ്യാജമാണെന്ന് കണ്ടാൽ നടപടി;ഡിജിപി"

Leave a comment

Your email address will not be published.


*