കട്ടിപ്പാറ ഉരുൾപൊട്ടൽ;അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി.ദുരിതബാധിതർക്ക് സർക്കാർ ധനസഹായം.

കോഴിക്കോട്:കാട്ടിപ്പാറ ഉരുൾപൊട്ടലിൽ മരിച്ച അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി.ഉരുള്‍പൊട്ടലില്‍ മരിച്ച അബ്ദു റഹ്മാന്‍റെ ഭാര്യയാണ് നഫീസയുടെ മൃതദേഹമാണ് കണ്ടെത്തിയത്.ഇതോടെ കട്ടിപ്പാറ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 14 ആയി.

അതേസമയം ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടമായവർക്കു 10 ലക്ഷം രൂപയും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപയും സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.പരുക്കേറ്റവരുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കും.ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

Be the first to comment on "കട്ടിപ്പാറ ഉരുൾപൊട്ടൽ;അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി.ദുരിതബാധിതർക്ക് സർക്കാർ ധനസഹായം."

Leave a comment

Your email address will not be published.


*