കെജ്രിവാളിന്റെ സമരത്തിനെതിരെ ഡൽഹി ഹൈക്കോടതി!

ന്യൂഡൽഹി:ലഫ്.ഗവർണറുടെ വീട്ടിൽ സമരം നടത്തുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമർശനവുമായി ഡൽഹി ഹൈക്കോടതി. ഗവർണറുടെ വസതിയിലോ ഓഫീസിലോ കയറി സമരം ചെയ്യാൻ ആരാണ് അനുവാദം നൽകിയതെന്ന് ചോദിച്ച കോടതി ഇതിനെ സമരമെന്ന് വിളിക്കാൻ കഴിയില്ലെന്നും പറഞ്ഞു.കേസിൽ ഐഎഎസ് അസോസിയേഷനെകൂടി കോടതി കക്ഷി ചേർത്തിട്ടുണ്ട്.

കഴിഞ്ഞ എട്ടു ദിവസമായി ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ വസതിയിലെ സ്വീകരണ മുറിയിലാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനൊപ്പം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, വികസനകാര്യ മന്ത്രി ഗോപാല്‍ റായി,ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്‌ൻ എന്നിവര്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. ഇതിൽ സത്യേന്ദര്‍ ജെയ്‌നിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സമരം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയും സഹമന്ത്രിമാരും ഗവർണറുടെ എന്നാൽ വസതിയിൽ സമരം ചെയ്യുന്നത്.എന്നാൽ തങ്ങള്‍ സമരത്തിലല്ലെന്നും രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ഉദ്യോഗസ്ഥരെ ഇരകളാക്കുകയാണെന്നും ഐ.എ.എസ് ഉദ്യോഗസ്ഥര്‍ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. അതേസമയം സർക്കാരുമായി ചർച്ചയ്ക്കു തയാറാണെന്നും ഐ.എ.എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Be the first to comment on "കെജ്രിവാളിന്റെ സമരത്തിനെതിരെ ഡൽഹി ഹൈക്കോടതി!"

Leave a comment

Your email address will not be published.


*