കോച്ച്‌ ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്നു കേന്ദ്രമന്ത്രി!

ന്യൂഡൽഹി:പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് കേന്ദ്ര റയിൽവേ മന്ത്രി പീയൂഷ് ഗോയല്‍. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ മുന്നോട്ടു പോകുകയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി.എന്നാൽ സംസ്ഥാന സർക്കാർ റയിൽവേ വികസനവുമായി സഹകരിക്കുന്നില്ലെന്നും സ്ഥലം ഏറ്റെടുത്തു നൽകുന്നതിൽ സർക്കാർ വിമുഖത കാണിക്കുകയാണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. എന്നാൽ കേന്ദ്രമന്തിയുടെ പ്രസ്താവന കാപട്യമാണെന്നായിരുന്നു എം വി രാജേഷ് എംപിയുടെ പ്രതികരണം.

Be the first to comment on "കോച്ച്‌ ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്നു കേന്ദ്രമന്ത്രി!"

Leave a comment

Your email address will not be published.


*