കാശ്മീരിൽ സർക്കാർ വീണു;പിഡിപി-ബിജെപി സഖ്യം വേർപിരിഞ്ഞു!

ജമ്മു:കാശ്മീരിൽ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജി വെച്ച്. പിഡിപിക്കുള്ള പിന്തുണ ബിജെപി എംഎൽഎമാർ പിൻവലിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ രാജി. കശ്മീരിലെ ബിജെപി നേതാക്കളുമായി ബിജെപി ദേശീയാധ്യക്ഷൻ അമിത്ഷാ നടത്തിയ ചർച്ചയിലാണ് പിഡിപിക്കുള്ള സഖ്യം പിൻവലിക്കാനുള്ള തീരുമാനം എടുത്തത്.

അമിത്ഷായുമായി നടത്തിയ ചർച്ചയ്ക്കു ശേഷം ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവാണു സഖ്യം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.ജമ്മുകശ്മീരിൽ ബിജെപിയ്ക്ക് 25 ഉം പിഡിപിയ്ക്ക 28 എം എല്‍എ മാരുമാണ് നിലവിലുള്ളത്.മുഖ്യമന്ത്രി രാജി വെച്ചതോടെ കശ്മീരില്‍ ഭരണം ഗവര്‍ണര്‍ക്ക് കൈമാറി.

Be the first to comment on "കാശ്മീരിൽ സർക്കാർ വീണു;പിഡിപി-ബിജെപി സഖ്യം വേർപിരിഞ്ഞു!"

Leave a comment

Your email address will not be published.


*