കെജ്രിവാളിന്റെ സമരം അവസാനിപ്പിച്ചു!

ഡൽഹി:ലഫ്.ഗവർണറുടെ വസതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മറ്റു മന്ത്രിമാരും നടത്തി വന്ന സമരം അവസാനിപ്പിച്ചു. സർക്കാരും ഐഎഎസ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്താൻ സന്നദ്ധത അറിയിച്ചു കൊണ്ട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാന്‍ കത്തയച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ കെജ്രിവാൾ തീരുമാനിച്ചത്.

ഡ​ല്‍​ഹി ചീ​ഫ് സെ​ക്ര​ട്ട​റി അം​ശു പ്ര​കാ​ശി​നെ ആം ​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ മ​ര്‍​ദി​ച്ച​തി​നെ തുടർന്നാണ് ഐഎഎസ് ഉദ്യോഗസ്ഥരും സർക്കാരും തമ്മിലുള്ള ശീതസമരം ആരംഭിച്ചത്.വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് അരവിന്ദ് കെജ്രിവാൾ ലഫ്.ഗവർണറുടെ വസതിയിൽ സമരം ആരംഭിച്ചത്. സമരം ഒൻപതാം ദിവസത്തിലേക്ക് കടന്നതോടെയാണ് ഗവർണറുടെ ഇടപെടൽ.

Be the first to comment on "കെജ്രിവാളിന്റെ സമരം അവസാനിപ്പിച്ചു!"

Leave a comment

Your email address will not be published.


*