മുസ്ലിം ലീഗിനെതിരെ രോഹിത് വെമുലയുടെ മാതാവ്!

വിജയവാഡ :വീട് വയ്ക്കാൻ ധനസഹായം നൽകാമെന്ന് വാഗ്ദാനം നൽകി മുസ്ലിം ലീഗ് പറ്റിച്ചതായി രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമൂല ദളിത് അവഗണനയുടെ ഇരയായാണ് ആത്മഹത്യ ചെയ്യുകയായിരുന്നു.

മുസ്ലിം ലീഗ് 20 ലക്ഷം രൂപ വീട് വയ്ക്കാൻ വാഗ്ദാനം ചെയ്തിരുന്നതായാണ് രാധിക വെമൂല പറയുന്നത്.എന്നാൽ രണ്ടു വർഷമായിട്ടും അവർ വാക്ക് പാലിച്ചില്ലെന്ന് രാധിക വെമുല പറയുന്നു. എന്നാൽ വാക്ക് പാലിക്കുമെന്ന് തന്നെയാണ് മുസ്ലിം ലീഗിന്റെ നിലപാട്.

Be the first to comment on "മുസ്ലിം ലീഗിനെതിരെ രോഹിത് വെമുലയുടെ മാതാവ്!"

Leave a comment

Your email address will not be published.


*