ജനസേവ കേന്ദ്രത്തിനെതിരായ അന്തേവാസികളുടെ മൊഴി സർക്കാർ കോടതിയിൽ സമർപ്പിച്ചു!

കൊച്ചി:ആലുവ ജനസേവ ശിശുഭവനിലെ അന്തേവാസികളായ കുട്ടികൾ അനുഭവിച്ചത് കൊടും ക്രൂരതകളാണെന്നു സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങമൂലത്തിൽ പറയുന്നു. ആവശ്യമായ രേഖകള്‍ ഇല്ലാതെ യാണ് സ്ഥാപനം നടത്തുന്നതെന്ന കണ്ടെത്തലിനെ തുടർന്നു ജനസേവ ശിശുഭവൻ സർക്കാർ ഏറ്റെടുത്തിരുന്നു.

ഇതിനെ ചോദ്യം ചെയ്തു ജനസേവ ശിശുഭവൻ സമർപ്പിച്ച ഹർജിയിലാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.അശ്ളീല വീഡിയോ കാണാൻ ജീവനക്കാർ നിര്ബന്ധിച്ചിരുന്നു. വീഡിയോ കാണിച്ചു പ്രകൃതി വിരുദ്ധ പീഡനത്തിന് നിർബന്ധിക്കും.പരാതി പറഞ്ഞാൽ എല്ലാവര്ക്കും ശിക്ഷ ഏറ്റു വാങ്ങേണ്ടി വരും.

ബെൽറ്റുകൊണ്ടും കേബിളുകൊണ്ടും അടിക്കും.മലിന ജലത്തിൽ മാത്രമേ കുളിക്കാൻ അനുവദിക്കൂ.ശുദ്ധജലത്തിൽ കുളിച്ചാൽ അടിക്കും.അടിവസ്ത്രം ധരിക്കാതെ വേണം കുളിക്കാൻ.അടിവസ്ത്രം ധരിച്ചാൽ ജനനേന്ദ്രിയത്തിൽ ചുടു വെള്ളം ഒഴിക്കുമെന്നും കുട്ടികൾ മൊഴി നൽകിയതായി സത്യവാങ് മൂലത്തിൽ പറയുന്നു.

Be the first to comment on "ജനസേവ കേന്ദ്രത്തിനെതിരായ അന്തേവാസികളുടെ മൊഴി സർക്കാർ കോടതിയിൽ സമർപ്പിച്ചു!"

Leave a comment

Your email address will not be published.


*