ദാസ്യപ്പണി വിവാദം;സ്വന്തം ഉത്തരവ് അട്ടിമറിച്ചു ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി!

തിരുവനന്തപുരം:പൊലീസുകാരെ കൊണ്ട് ദാസ്യപണി ചെയ്യിപ്പിക്കരുതെന്നു ഉത്തരവിട്ട നളിനി നെറ്റോ സ്വന്തം ഉത്തരവ് അട്ടിമറിച്ചു.2015 ല്‍ നളിനി നെറ്റോ ആഭ്യന്തര സെക്രട്ടറിയായിരിക്കെ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ ലോക്കല്‍ സ്റ്റേഷുകളിലുളള പൊലീസുകാരെ മറ്റു ജോലിക്കായി നിയോഗിക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവാണ് ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ കാറ്റിൽ പറത്തിയത്.

നളിനി നെറ്റോയുടെ സംരക്ഷണ സഹായത്തിനായി നിയോഗിച്ചിരിക്കുന്നത് ഒരു എഎസ്ഐയും രണ്ട് സിവില്‍ പൊലീസുകാരുമുൾപ്പെടെയുള്ള മൂന്നു പോലീസുകാരെയാണ്. ഡിജിപിയുടെ നിര്‍ദേശം അനുസരിച്ച്‌ ഇപ്പോള്‍ ശേഖരിച്ചിട്ടുള്ള കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.അതേസമയം ദശ്യപണി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു ക്യാമ്പ് ഫോളോവേഴ്സ് മുഖ്യമന്ത്രിക്ക് പരാതി നൽകി.

Be the first to comment on "ദാസ്യപ്പണി വിവാദം;സ്വന്തം ഉത്തരവ് അട്ടിമറിച്ചു ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി!"

Leave a comment

Your email address will not be published.


*