എഡിജിപിയുടെ മകൾ മർദ്ദിച്ചെന്ന പരാതി;ഡ്രൈവർക്കെതിരെ എഡിജിപിയുടെ പരാതി!

തിരുവനന്തപുരം:പോലീസ് ഡ്രൈവർ ഗാവസ്കർക്കെതിരെ എഡിജിപി സുദേഷ്‌കുമാര്‍ ഡിജിപിയ്ക്ക് പരാതി നല്‍കി. ഡ്രൈവറെ തന്റെ മകൾ മർദ്ദിച്ചിട്ടിട്ടില്ലെന്നും അലക്ഷ്യമായി വാഹനം ഓടിച്ചാണ് പോലീസ് ഡ്രൈവർ ഗാവസ്കർക്ക് മർദ്ദനമേറ്റതെന്നും എഡിജിപി സുദേഷ്‌കുമാര്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്ക് നല്‍കിയ പരാതിയിൽ പറയുന്നു.തന്നെ പൊതുജനമധ്യത്തിൽ അവഹേളിക്കുന്നതിനായാണ് ഗാവസ്‌കർ പരാതി നൽകിയതെന്നും പറയുന്നു.

അതേസമയം എഡിജിപിയുടെ മകളുടെ പരാതിയിൽ തനിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസടുത്തതിനെ ചോദ്യം ചെയ്തു ഗാവസ്‌കർ നൽകിയ ഹർജിയിൽ ജൂലായ് നാലുവരെ ഗവാസ്കറെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി പോലീസിനോട് നിർദേശിച്ചു.

Be the first to comment on "എഡിജിപിയുടെ മകൾ മർദ്ദിച്ചെന്ന പരാതി;ഡ്രൈവർക്കെതിരെ എഡിജിപിയുടെ പരാതി!"

Leave a comment

Your email address will not be published.


*