ജെസ്‌നയുടെ തിരോധാനം;പോലീസിന് കോടതിയുടെ വിമർശനം!

കൊച്ചി:കോട്ടയത്തെ ജെസ്ന മരിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസിന് ഹൈക്കോടതിയുടെ വിമർശനം.സൂചനകളില്ലാതെ കാറ്റിലും കടലിലും അന്വേഷണം നടത്തേണ്ടതില്ലെന്ന് കോടതി പറഞ്ഞു.

ജെസ്നയുടെ കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ജെയ്സ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം. എന്നാൽ ജെസ്‌ന കേസിൽ അന്വേഷണം നടക്കുന്നുവേന്നായിരുന്നു സർക്കാരിന്റെ വാദം.

അതേസമയം ജെസ്‌നയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനി നിർമ്മിക്കുന്ന മുണ്ടക്കയത്തെ പണിതീരാത്ത വീട്ടിൽ പോലീസ് പരിശോധന നടത്തി.’ദൃശ്യം’ മോഡൽ കൊലപാതകം നടത്തിട്ടുണ്ടെന്ന സംശയത്തിലാണ് പരിശോധന നടത്തിയത്.

എന്നാൽ സ്കാനിംഗ് യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ സഹായത്തോടെ പൊലീസ് നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താനായില്ല. അതേസമയം ജെസ്‌നയുടെ മൊബൈൽ ഫോണിൽ നിന്നും നശിപ്പിക്കപ്പെട്ട സന്ദേശങ്ങൾ പോലീസ് വീണ്ടെടുത്തിട്ടുണ്ട്.

Be the first to comment on "ജെസ്‌നയുടെ തിരോധാനം;പോലീസിന് കോടതിയുടെ വിമർശനം!"

Leave a comment

Your email address will not be published.


*