വരാപ്പുഴ കസ്റ്റഡി മരണം;എസ്പിക്കെതിരെ ഹൈക്കോടതി!

കൊച്ചി:വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ ആലുവ മുൻ റൂറൽ എസ്പിക്കെതിരെ ഹൈക്കോടതിയുടെ വിമർശനം.ആരുടെയും നിര്ദേശമില്ലാതെയാണോ ആർടിഎഫ് ഉദ്യോഗസ്ഥർ ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തതെന്ന് ഹൈക്കോടതി ചോദിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ശ്രീജിത്തിന്റെ ഭാര്യ അഖില സമർപ്പിച്ച ഹർജി പരിഗണക്കവെയായിരുന്നു കോടതിയുടെ വിമർശനം.

എന്നാൽ കുടുംബനാഥന്റെ ആത്മഹത്യയുമായി ബന്ധപെട്ടു സംഘർഷം നിലനിന്നിരുന്ന വാരാപ്പുഴയിൽ എത്തി സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായാണ് ആർടിഎഫ് സംഘത്തെ സ്ഥലത്തേക്ക് അയച്ചതെന്നും ആരെയും കസ്റ്റഡിയിലെടുക്കാൻ ആലുവ റൂറൽ എസ്പിയായിരുന്ന എ വി ജോർജ് നിര്ദേശിച്ചിട്ടെന്നുമായിരുന്നു പ്രോസിക്യുഷന്റെ വാദം. തുടക്കം മുതലേ അന്വേഷണം പാളിയെന്നും, അന്വേഷണത്തിൽ പാകപ്പിഴകളുണ്ടെന്നായിരുന്നു സിബിഐ കോടതിയെ അറിയിച്ചു.

Be the first to comment on "വരാപ്പുഴ കസ്റ്റഡി മരണം;എസ്പിക്കെതിരെ ഹൈക്കോടതി!"

Leave a comment

Your email address will not be published.


*