പൊലീസിലെ ദാസ്യപ്പണി വിവാദം;ക്യാംപ് ഫോളോവര്‍ നിയമനം പി.എസ്.സിക്ക്!

തിരുവനന്തപുരം: പൊലീസിലെ ക്യാംപ് ഫോളോവേർസിന്റെ നിയമനം പി.എസ്.സിക്ക് വിടാന്‍ തീരുമാനം.ക്യാംപ് ഫോളോവേർസിനെ മേലുദ്യോഗസ്ഥരുടെ ദാസ്യപ്പണിക്കായി ഉപയോഗിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.ലാസ്റ്റ് ഗ്രേഡ് സര്‍വീസസ് റൂളില്‍ ഒരു മാസത്തിനകം ഭേദഗതി കൊണ്ടുവരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.

ക്യാമ്പ് ഫോളോവേഴ്‌സിന്റെ നിയമനം പി.എസ്.സി വഴിയാക്കാനുള്ള ചട്ടങ്ങള്‍ അടിയന്തരമായി രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. നിയമനം പിഎസ് സി വഴിയാക്കണമെന്നു ക്യാമ്പ് ഫോളോവേഴ്‌സ് അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു.

Be the first to comment on "പൊലീസിലെ ദാസ്യപ്പണി വിവാദം;ക്യാംപ് ഫോളോവര്‍ നിയമനം പി.എസ്.സിക്ക്!"

Leave a comment

Your email address will not be published.


*