മാർ ആലഞ്ചേരിക്ക് സ്ഥാന ചലനം;മാര്‍ ജേക്കബ് മനേത്തോടത്തിനു ചുമതല!

കൊച്ചി: സീറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഭരണ ചുമതലകളിൽ നിന്നും മാറ്റി.മാര്‍ ജോര്‍ജ് ആലഞ്ചേരിയെ എറണാകുളം-അങ്കമാലി അതിരൂപത ഭരണചുമതല നീക്കി പകരം പാലക്കാട് രൂപത ബിഷപ്പ് മാര്‍ ജേക്കബ് മനേത്തോടത്താണ് അപ്പോസ്തോലിത് അഡ്മിനിസ്ട്രേറ്റിവ്.

വത്തിക്കാനില്‍ നിന്നും ഫ്രാന്‍സിസ് മാര്‍പാപ്പയുടേതാണ് തീരുമാനം. മാര്‍ ജോര്‍ജ് ആലഞ്ചേരി സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പായി തുടരും. എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാടിൽ ആർച്ച് ബിഷപ് മാർ ആലഞ്ചേരിക്കെതിരെ പരാതിപ്പെട്ടവർക്കൊപ്പം നിന്ന സഹമെത്രാൻ ഫാദർ സെബാസ്ററ്യൻ എടയന്ത്രത്തിനെയും ചുമതലകളിൽ നിന്നും നീക്കിയിട്ടുണ്ട്.

Be the first to comment on "മാർ ആലഞ്ചേരിക്ക് സ്ഥാന ചലനം;മാര്‍ ജേക്കബ് മനേത്തോടത്തിനു ചുമതല!"

Leave a comment

Your email address will not be published.


*