വരാപ്പുഴ കസ്റ്റഡി മരണം;എസ്ഐക്കെതിരെ മൊഴി!

കൊച്ചി:വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസിൽ കുറ്റാരോപിതനായ എസ് ഐ ദീപകിനെതിരെ നിർണായക മൊഴി.പ്രതികളെ ഉപദ്രവിക്കുന്നത് ദീപകിന്റെ പതിവ് രീതിയാണെന്നു പറവൂര്‍ മജിസ്​ട്രേറ്റായിരുന്ന സ്​മിത ഹൈകോടതിയില്‍ മൊഴി നൽകി. ശാരീരികമായി ഉപദ്രവിക്കരുതെന്നു പറഞ്ഞു കസ്റ്റഡിയിൽ വിട്ട പ്രതിയെ ഉപദ്രവിച്ച സംഭവം ഉണ്ടായിട്ടുണ്ട്.

വാസുദേവന്റെ ആത്മഹത്യയുമായി ബന്ധപെട്ടു പോലീസ് അറസ്റ്റു ചെയ്ത പ്രതികളെ ഹാജരാക്കാൻ കൊണ്ട് വന്നപ്പോൾ തിരിയച്ചയച്ചെന്ന ദീപകിന്റെ വാദം കളവാണ്. പ്രതികളെ ഹാജരാക്കാൻ അനുവാദം ചോദിച്ചിരുന്നെങ്കിലും ഇവരെ ഹാജരാക്കിയിരുന്നില്ലെന്നും മജിസ്‌ട്രേറ്റ് നൽകിയ മൊഴിയിൽ പറയുന്നു.

Be the first to comment on "വരാപ്പുഴ കസ്റ്റഡി മരണം;എസ്ഐക്കെതിരെ മൊഴി!"

Leave a comment

Your email address will not be published.


*