കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്നു മുഖ്യമന്ത്രി!

ന്യൂഡൽഹി:കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.പലവട്ടം ശ്രമിച്ചിട്ടും കാണാൻ അനുവദിക്കാത്ത പ്രധാനമന്ത്രിയുടെ നിലപാട് ചരിത്രത്തിൽ ആദ്യമായാണ്.ഡൽഹിയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി ആരോപിച്ചു.കൂടാതെ ഫേസ്ബുക്കിലൂടെയും അദ്ദേഹം വിമര്ശനം ഉന്നയിച്ചു.

മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂർണ രൂപം; കേരളത്തിന്റെ പല മേഖലയുടേയും തകർച്ചയ്ക്കു വഴിവയ്ക്കുന്നതാണു കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ. കേന്ദ്രം കേരളത്തെ അവഗണിക്കുകയാണ്. പലവട്ടം ശ്രമിച്ചിട്ടും പ്രധാനമന്ത്രിയെ കാണാൻ അനുവാദം നൽകാത്ത നിലപാട് ചരിത്രത്തിലാദ്യമാണ്.

ഫെഡറൽ സംവിധാനം നിലനിൽക്കുന്ന രാജ്യത്ത് സംസ്ഥാനങ്ങളെ ആദരിക്കുകയെന്ന നിലപാടാണു കേന്ദ്ര സർക്കാർ സ്വീകരിക്കേണ്ടത്. വിവിധ സംസ്ഥാനങ്ങൾ ചേരുന്നതാണു രാജ്യത്തിന്റെ ശക്തി. സംസ്ഥാനങ്ങൾക്കു സംതൃപ്തി നൽകുന്ന നിലപാടുകൾ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകണം. നിർഭാഗ്യവശാൽ കേന്ദ്ര സർക്കാരിൽ നിന്ന് ഫെഡറൽ സംവിധാനത്തിന്റെ പ്രത്യേകത മനസിലാക്കുന്ന ഇടപെടലുകൾ ഉണ്ടാകുന്നില്ല.

സംസ്ഥാനത്തിന്റെ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടു നിവേദനം നൽകുന്നതിനായാണ് ഏറ്റവും ഒടുവിൽ പ്രധാനമന്ത്രിയെ കാണാൻ ശ്രമിച്ചത്. പക്ഷേ അനുമതി ലഭിച്ചില്ല. കേന്ദ്ര സർക്കാർ പുതുതായി ഏർപ്പെടുത്തിയിരിക്കുന്ന മാനദണ്ഡമനുസരിച്ച് റേഷൻ അരി കാര്യക്ഷമമായി ആവശ്യക്കാരിൽ എത്തിക്കാനാകാത്ത സാഹചര്യമാണ്.

ഇക്കാര്യത്തിൽ ചർച്ച നടത്തുന്നതിനും നിവേദനം നൽകുന്നതിനുമായാണ് പ്രധാനമന്ത്രിയെ കാണാൻ അനുമതി തേടിയത്. എന്നാൽ മന്ത്രിയെ കാണാനാണു നിർദേശിച്ചത്. മന്ത്രിയെ നേരത്തേ കണ്ടതാണ്. തനിക്കു മാത്രമായി ഇക്കാര്യത്തിൽ ഒന്നും തീരുമാനിക്കാനാവില്ലെന്നു മന്ത്രി അറിയിച്ചിരുന്നു. നയപരമായ തീരുമാനമാണു വേണ്ടത്. അതിനായാണു പ്രധാനമന്ത്രിയെ കാണാൻ ശ്രമിച്ചത്. എന്നാൽ പ്രധാനമന്ത്രി അതിനു സമ്മതം തരാത്ത സ്ഥിതിയാണുണ്ടായത്.

Be the first to comment on "കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്നു മുഖ്യമന്ത്രി!"

Leave a comment

Your email address will not be published.


*