സോഷ്യൽ മീഡിയയിലൂടെ അപമാനം;നിഷ ജോസ് കെ മാണിയുടെ പരാതി വനിതാ കമ്മീഷൻ ഫയലിൽ സ്വീകരിച്ചു!

കോട്ടയം:സമൂഹ മാധ്യമങ്ങളിലൂടെ അപകൃതിപ്പെടുത്തുന്നു എന്ന ജോസ് കെ മാണി എം പിയുടെ ഭാര്യ നിഷ നൽകിയ പരാതി വനിതാ കമ്മീഷൻ ഫയലിൽ സ്വീകരിച്ചു. പരാതിയിൽ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലാ പൊലീസ് മേധാവിയോട് വനിതാ കമ്മീഷൻ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

നിഷ ജോസ് കെ മാണിയുടെ ജീവിതാനുഭവങ്ങൾ എഴുതിയ ‘ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിൽ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകൻ ട്രെയിൻ യാത്രയ്ക്കിടെ തന്നോട് അപമര്യാദയായി പെരുമാറിയതായി പരാമർശിക്കുന്നുണ്ട്.

എന്നാൽ രാഷ്ട്രീയ നേതാവിന്റെ പേരോ മകന്റെ പേരോ അവർ പുറത്തു വിടാൻ തയ്യാറായതുമില്ല. ഇതിനെതിരെ വലിയ വാദപ്രതിവാദങ്ങൾ ഉയർന്നു വന്നിരുന്നു.

Be the first to comment on "സോഷ്യൽ മീഡിയയിലൂടെ അപമാനം;നിഷ ജോസ് കെ മാണിയുടെ പരാതി വനിതാ കമ്മീഷൻ ഫയലിൽ സ്വീകരിച്ചു!"

Leave a comment

Your email address will not be published.


*