അന്ധവിശ്വാസം മാറ്റാൻ എംഎൽഎ ശ്മശാനത്തിൽ കിടന്നുറങ്ങി!

ജനങ്ങളുടെ അന്ധവിശ്വാസം മാറ്റാന്‍ ശ്‌മശാനത്തില്‍ തെലുങ്ക്ദേശം എംഎല്‍എ കിടന്നുറങ്ങി.ആന്ധ്ര പ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ പാലകോല്‍ ശ്മശാനത്തില്‍ നിമ്മല രാമനായിഡു എന്ന എംഎൽഎയാണ് ഒരുരാത്രി ശ്‌മശാനത്തിൽ കിടന്നുറങ്ങിയത്.

പ്രേതപ്പേടിയിൽ പതിറ്റാണ്ടുകളായി നവീകരണ പ്രവൃത്തി മുടങ്ങിയ ശ്മശാനത്തിന്റെ നിര്‍മ്മാണം പൂർത്തിയാക്കുന്നതിനായാണ് എംഎൽഎ എങ്ങനെ ഒരു ‘സാഹസം’ നടത്തിയത്. എന്തായാലും പേടി കാരണം നിർമാണ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിന്ന തൊഴിലാളികൾ എംഎൽഎയുടെ നടപടിയെ തുടർന്ന് ആത്മവിശ്വാസത്തോടെ മുന്നോട്ടു വന്നത്.

Be the first to comment on "അന്ധവിശ്വാസം മാറ്റാൻ എംഎൽഎ ശ്മശാനത്തിൽ കിടന്നുറങ്ങി!"

Leave a comment

Your email address will not be published.


*