കൊച്ചി:സിനിമ താരങ്ങളുടെ സംഘടനയായ ‘അമ്മ’ യുടെ ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ നടന്നു.യോഗത്തിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. മോഹൻലാലാണ് അമ്മയുടെ പുതിയ പ്രസിഡന്റ്.ഇടവേള ബാബുവാണ് ജനറല്‍ സെക്രട്ടറി.മുകേഷ്, ഗണേഷ്കുമാര് (വൈസ് പ്രസിഡന്റുമാര്‍), സിദ്ദീഖ് (സെക്രട്ടറി), ജഗദീഷ് (ട്രഷറര്‍) എന്നിവരാണ് മറ്റ് പ്രധാന ഭാരവാഹികള്‍.
11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും പുതിയതായി തിരഞ്ഞെടുത്തു.അജു വര്‍ഗീസ്, ആസിഫ് അലി, ബാബു രാജ്, ഹണി റോസ്, ഇന്ദ്രന്‍സ്, ജയസൂര്യ, ടിനി ടോം, സുധീര്‍ കരമന, രചന നാരായണന്‍ക്കുട്ടി, ശ്വേത മേനോന്, ഉണ്ണി ശിവപാല്‍, എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ.
‘അമ്മ’ പ്രസിഡന്റ് സ്ഥാനം മോഹൻലാൽ ഏറ്റെടുത്തതിനു പിന്നാലെ സംഘടനയിൽ പുറത്താക്കിയ നടൻ ദിലീപിനെ തിരിച്ചെടുത്തു. നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിൽ ആയതിനു പിന്നാലെയാണ് ദിലീപിനെ സംഘടനയിൽ നിന്നും പുറത്താക്കിയത്. ഇതിനെതിരെ വലിയ വിമര്‍ശനമായി താരങ്ങൾ ഇന്ന് യോഗത്തിൽ ഉയർത്തിയത്.
Be the first to comment on "‘അമ്മ’ ജനറൽ ബോഡി യോഗം;ദിലീപിനെ തിരിച്ചെടുത്തു!"