ഗണേഷ് കുമാറിനെതിരായ തല്ല് കേസ് ഒത്തു തീർപ്പായി!

പത്തനാപുരം എംഎൽഎ ഗണേഷ്കുമാറിനെതിരായ തല്ല്കേസ് പിൻവലിച്ചു.ഗണേഷ്‌കുമാർ തല്ലി എന്ന് പരാതി നൽകിയ അനന്തകൃഷ്ണനും കുടുംബവുമായി ഗണേഷ്‌കുമാറിന്റെ പിതാവ് ആര്‍. ബാലകൃഷ്ണപിള്ളയും എന്‍.എസ്.എസ് നേതൃത്വവും നടത്തിയ ചർച്ചയിലാണ് തീരുമാനം.

പുനലൂര്‍ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ഓഫീസില്‍ വെച്ചായിരുന്നു ചര്‍ച്ച. ചർച്ചയിൽ അനന്തകൃഷ്ണനോടും അമ്മയോടും ഗണേഷ്‌കുമാർ മാപ്പു പറഞ്ഞതായാണ് വിവരം.

എംഎൽഎക്കെതിരായ കേസ് പിൻവലിക്കാൻ തങ്ങൾക്കു മേൽ സമ്മർദ്ദമുണ്ടെന്നു നേരത്തെ അനന്തകൃഷ്ണന്റെ അച്ഛൻ പറഞ്ഞിയിരുന്നു.കഴിഞ്ഞ ആഴ്ച്ചയാണ് കാറിനു സൈഡ് കൊടുത്തില്ലെന്ന കാരണത്താൽ ഗണേഷ്‌കുമാറും ഡ്രൈവറും ചേർന്ന് അനന്തകൃഷ്ണനെയും അമ്മയെയും മർദ്ദിച്ചു എന്നാണ് പരാതി.

Be the first to comment on "ഗണേഷ് കുമാറിനെതിരായ തല്ല് കേസ് ഒത്തു തീർപ്പായി!"

Leave a comment

Your email address will not be published.


*