നിഖിൽ വധം;അഞ്ചു സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം!

കണ്ണൂർ:ബിജെപി പ്രവര്‍ത്തകന്‍ നിഖിലിനെ (22) കൊലപ്പെടുത്തിയ കേസില്‍ അഞ്ചു സിപിഎം പ്രവര്‍ത്തകര്‍ക്കു ജീവപര്യന്തം കഠിന തടവ്. ജീവപര്യന്തത്തിന് പുറമെ 50,000 രൂപാ വീതം പിഴയും വിധിച്ചു. തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് (മൂന്ന്)ശിക്ഷ വിധിച്ചത്.

വടക്കുമ്പാട് തെക്കേ കണ്ണോളി വീട്ടില്‍ കെ.ശ്രീജിത്ത്(39), നിട്ടൂര്‍ ഗുംട്ടിയിലെ ചാലില്‍ വീട്ടില്‍ വി.ബിനോയ്(31), ഗുംട്ടിക്കടുത്ത റസീന മന്‍സിലില്‍ കെ.പി മനാഫ്(42), വടക്കുമ്പാട് പോസ്റ്റ് ഓഫിസിന് സമീപം ജയരാജ് ഭവനില്‍ പി.പി സുനില്‍കുമാര്‍(51), ഗുംട്ടിയിലെ കളത്തില്‍ വീട്ടില്‍ സി.കെ മര്‍ഷൂദ് (34) എന്നിവര്‍ക്കാണ് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചത്.

ആകെ എട്ടു പ്രതികളുണ്ടായിരുന്ന കേസിൽ രണ്ടുപേരെ കോടതി തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.ഒരാൾ വിചാരണക്കിടെ മരിച്ചു. തലശ്ശേരിയില്‍ ഉണ്ടായ സി.പി.എം- ബി.ജെ.പി. സംഘര്‍ഷത്തെ തുടർന്ന് 2008 മാര്‍ച്ച് അഞ്ചിനാണു പാറക്കണ്ടി നിഖിലി(22)നെ വെട്ടിക്കൊന്നത്.ജോലി കഴിഞ്ഞ് ലോറിയില്‍ വീട്ടിലേക്കു പോവുകയായിരുന്നു നിഖിലിനെ ലോറിയിൽ നിന്നും പിടിച്ചിറക്കിയാണ് വെട്ടിക്കൊന്നത്.

Be the first to comment on "നിഖിൽ വധം;അഞ്ചു സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം!"

Leave a comment

Your email address will not be published.


*