സുധീരനെതിരെ വിമർശനവുമായി കെ എം മാണി!

തിരുവനന്തപുരം;യുഡിഎഫ് യോഗത്തിൽ വി എം സുധീരനെതിരെ വിമർശനവുമായി കേരള കോൺഗ്രസ്സ് നേതാവ് കെ എം മാണി. കോൺഗ്രസ്സിന്റെ കോട്ടയത്തെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ്സിന് വിട്ടു നല്കിയതിലുള്ള പ്രതിഷേധം പരസ്യമായി പറഞ്ഞയാളാണ് വി എം സുധീരൻ. ഇതിനെ ചൊല്ലിയാണ് ഇന്നത്തെ വിമര്ശനം.

താൻ ചാഞ്ചാട്ടക്കാരനാണെന്നു സുധീരൻ പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും സുധീരൻ ഇന്ന് യോഗത്തിന് എത്തിയിരുന്നെങ്കിലും താനിത് മുഖത്തു നോക്കി ചോദിക്കുമായിരുന്നെന്നും കെ എം മാണി പറഞ്ഞു.എന്നാൽ സുധീരന്റേത് പാർട്ടി നിലപാടല്ലെന്നും താൻ പറഞ്ഞതാണ് കോൺഗ്രസ്സിന്റെ നിലപാടെന്നും കെപിസിസി പ്രസിഡന്റ് എം എം ഹസ്സൻ വ്യക്തമാക്കി.

രാജ്യസഭാ സീറ്റ് മറ്റൊരു മുന്നണിക്ക് നൽകിയതിൽ കോൺഗ്രസ്സ് പ്രവർത്തകർക്കുള്ള മുറിവ് ഉണങ്ങിയിട്ടില്ലെന്നു പറഞ്ഞാണ് സുധീരൻ യുഡിഎഫ് യോഗത്തിൽ നിന്നും വിട്ടു നിന്നത്.

Be the first to comment on "സുധീരനെതിരെ വിമർശനവുമായി കെ എം മാണി!"

Leave a comment

Your email address will not be published.


*