പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതിനായി ഇനി മൊബൈല്‍ ആപ്ലിക്കേഷൻ!

ന്യൂഡൽഹി:ഇനി മുതൽ പുതിയ പാസ്സ്പോർട്ടിനായി മൊബൈല്‍ ആപ്ലിക്കേഷൻ വഴി അപേക്ഷിക്കാം. ഇതിനായുള്ള പാസ്‌പോര്‍ട്ട് സേവാ മൊബൈല്‍ ആപ്ലിക്കേഷൻ പുറത്തിറക്കിയതായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ് അറിയിച്ചു. പാസ്സ്പോർട്ടിനായി വിവാഹ സർട്ടിഫിക്കറ്റ് ഹാജരാകേണ്ടതില്ല.

വിവാഹമോചിതരായവരോട് ഭർത്താവിന്റെ പേര് ചോദിയ്ക്കാൻ പാടില്ല. പാസ്സ്‌പോർട്ട് സേവാ ദിനത്തോട് അനുബന്ധിച്ചാണ് പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കിയത്.‘പാസ്പോര്‍ട്ട് സേവ’വഴി അപേക്ഷകന് നിമിഷ നേരം കൊണ്ട് പാസ്‌പ്പോര്‍ട്ടിനായുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനാകും. ഓൺലൈൻ വഴിയാണ് പോലീസ് വെരിഫിക്കേഷൻ നടക്കുകയെന്നും മന്ത്രി അറിയിച്ചു.

Be the first to comment on "പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതിനായി ഇനി മൊബൈല്‍ ആപ്ലിക്കേഷൻ!"

Leave a comment

Your email address will not be published.


*