വിഷ മൽസ്യം;കുറ്റക്കാർക്കെതിരെ കർശന നടപടി!

വിഷം ചേർന്ന മൽസ്യം വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം വ്യാപകമായി സംസ്ഥാനത്തേക്കെത്തുന്ന സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി രാസവസ്തു കലര്‍ത്തിയ 9000 കിലോ മീന്‍ ഇന്ന് പിടികൂടിയിരുന്നു.

മനുഷ്യ മൃതദേഹങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മലിന്‍ മത്സ്യങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയതിനെ തുടർന്ന് പരിശോധന കർശനമാക്കിയിട്ടുണ്ട്. മായം കലർന്ന മൽസ്യവുമായി ആന്ധ്രായിൽ നിന്നും കൊണ്ടുവന്ന മൽസ്യം അവിസെയ്ക്കു തന്നെ തിരിച്ചയക്കാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

Be the first to comment on "വിഷ മൽസ്യം;കുറ്റക്കാർക്കെതിരെ കർശന നടപടി!"

Leave a comment

Your email address will not be published.


*