കാണാതായ പോലീസുകാരൻ ഭീകരസംഘടനയിൽ!

ജമ്മുകശ്മീർ:കശ്മീരിലെ പുല്‍വാമയില്‍ നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ ഭീകരസംഘടനായ ഹിസ്ബുള്‍ മുജാഹിദിനിൽ ചേർന്നു. ചൊവ്വാഴ്ച പുല്‍വാമയിലെ പാംപോര്‍ സ്റ്റേഷനില്‍ നിന്നും കാണാതായ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ഇര്‍ഫാന്‍ അഹമ്മദ് ധാർ ഹിസ്ബുള്‍ മുജാഹിദിനില്‍ ചേര്‍ന്നതായി ഭീകരസംഘടന വക്താവ് ബുര്‍ഹാന്‍-ഉ-ദിന്‍ ആണ് അറിയിച്ചത്. കാണാതാകുമ്പോള്‍ ഇയാളുടെ പക്കല്‍ എകെ 47 തോക്കുണ്ടായിരുന്നതായി അധികൃതര്‍ വ്യക്തമാക്കി.

Be the first to comment on "കാണാതായ പോലീസുകാരൻ ഭീകരസംഘടനയിൽ!"

Leave a comment

Your email address will not be published.


*