നേഴ്‌സ് ലിനിയുടെ പേരിൽ അവാർഡ്!

തിരുവനന്തപുരം;സ്വന്തം ജീവൻ വെടിഞ്ഞും ആതുരസേവനത്തിന്റെ മഹത്വം ഉയർത്തിപ്പിടിച്ച നേഴ്‌സ് ലിനിയുടെ പേരിൽ അവാർഡ് ഏർപ്പെടുത്താൻ മന്ത്രിസഭാ തീരുമാനം.സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച നഴ്‌സിനുള്ള അവാര്‍ഡ് ലിനിയുടെ പേരിലാകും നൽകുക.

നിപ്പ ബാധിതരെ ചികിത്സിക്കുന്നതിനിടെയാണ് രോഗം ബാധിച്ച്‌ ലിനി മരിച്ചത്.കോഴിക്കോട് നിപ്പ ബാധിതരെ ചികിത്സിക്കുന്നതില്‍ മാതൃകാപരമായ സേവനം കാഴ്ചവെച്ച ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ഇന്‍ക്രിമെന്റ് നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Be the first to comment on "നേഴ്‌സ് ലിനിയുടെ പേരിൽ അവാർഡ്!"

Leave a comment

Your email address will not be published.


*