വൈദികർക്കെതിരായ ലൈംഗീകാരോപണം;ദേശീയ വനിതാ കമ്മീഷൻ കേസെടുത്തു!

കോട്ടയം:കുമ്പസാര രഹസ്യത്തിന്റെ പേരിൽ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗീകമായി ചുഷണം ചെയ്‌തെന്ന ആരോപണത്തിൽ ദേശീയ വനിതാ കമ്മീഷൻ കേസെടുത്തു. ഓർത്തഡോക്സ് സഭയിലെ ആരോപണ വിധേയരായ അഞ്ചു വൈദികർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

സംഭവത്തിൽ കമ്മീഷൻ സംസ്ഥാന പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപെട്ടിട്ടുണ്ട്. അതേസമയം സഭാ സമിതിയുടെ അന്വേഷണം പൂർത്തിയായ ശേഷമേ ആരോപണ വിധേയർകെതിരെ സഭാതലത്തിൽ നടപടികൾ എടുക്കുകയുള്ളു.

Be the first to comment on "വൈദികർക്കെതിരായ ലൈംഗീകാരോപണം;ദേശീയ വനിതാ കമ്മീഷൻ കേസെടുത്തു!"

Leave a comment

Your email address will not be published.


*