‘അമ്മ’യിലേക്കില്ലെന്നു ദിലീപ്!

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണ വിധേയനായ നടൻ ദിലീപിനെ തിരിച്ചെടുത്ത താരസംഘടനായ ‘അമ്മ’യുടെ നിലപാടിനെതിരെ പ്രതിഷേധം കണക്കുകയാണ്.ഇതിനിടെ സംഘടനയ്ക്ക് ആശ്വാസമായി നടൻ തന്നെ രംഗത്തെത്തി.

തന്റെ നിരപരാധിത്വം തെളിയിക്കും വരെ സംഘടനയിലേക്കില്ലെന്നു നടൻ ദിലീപ് ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് കാത്തു നൽകി. തന്റെ പേരിൽ സംഘടനയെ ക്രൂശിക്കുന്നതിൽ സങ്കടമുണ്ടെന്നും കത്തിൽ പറയുന്നു.

അതേസമയം ദിലീപിന്റെ കത്ത് ചർച്ച ചെയ്യുന്നതിനായി ‘അമ്മ’ എക്സിക്യൂട്ടീവ് യോഗം ഉടൻ ചേരുമെന്നും നടനെ തിരിച്ചെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന നടിമാരുടെ ആവശ്യവും ചർച്ച ചെയ്യുമെന്നും ജനറൽ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി.

‘അമ്മ’യിൽ നിന്നും രാജി വെച്ച നടിമാർ ശത്രുക്കളല്ലെന്നും ഇടവേള ബാബു പറഞ്ഞു. ദിലീപിന്റെ കത്തിന്റെ പൂർണ രൂപം വായിക്കാം: ജനറൽ സെക്രട്ടറി അമ്മ
തിരുവനന്തപുരം

സർ,
കഴിഞ്ഞ 24നുകൂടിയ അമ്മയുടെ ജനറൽ ബോഡിയിൽ അമ്മയിലെ മെമ്പറായ എന്നെ പുറത്താക്കുവാൻ എനിക്കു നോട്ടീസ്‌ നൽകാതെയും,എന്റെ വിശദീകരണം കേൾക്കാതെയും എടുത്ത അവയ്‌ലബിൾ എക്സിക്യൂട്ടീവിന്റെ മുൻ തീരുമാനം നിലനിൽക്കുന്നതല്ല എന്ന് തീരുമാനിച്ചവിവരം മാധ്യമങ്ങളിലൂടെ അറിയാൻ ഇടയായി അതിൽ അമ്മ ഭാരവാഹികൾക്കും,സഹപ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുന്നു.
എന്നാൽ ഞാൻ മനസ്സാ വാചാ അറിയാത്തൊരു കേസ്സിന്റെ കെണിയിൽ പെടുത്തപ്പെട്ടിരിക്കുന്നതിനാൽ ഈ കേസിൽ കേരളത്തിലെ പ്രേക്ഷകർക്കും,ജനങ്ങൾക്കും മുന്നിൽ എന്റെ നിരപരാധിത്വം തെളിയിക്കുo വരെ
ഒരുസംഘടനയുടേയും പ്രവർത്തനങ്ങളിൽ സജീവമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല
‘ഫിയോക്ക്’ എന്ന സംഘടനക്ക് ഇതേ സാഹചര്യത്തിൽ എഴുതിയ കത്തിൽ മുമ്പു് ഇത് ഞാൻ സൂചിപ്പിച്ചിരുന്നതാണ്
മലയാളസിനിമയിലെ ഒട്ടേറെ അഭിനേതാക്കൾക്ക് ആശ്രയമായി നിൽക്കുന്ന അമ്മ എന്ന സംഘടനയെ എന്റെ പേരും പറഞ്ഞ് പലരും അപമാനിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു
അമ്മയുടെ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നുകൊണ്ട്
ദിലീപ്
28/06/18
ആലുവ

Be the first to comment on "‘അമ്മ’യിലേക്കില്ലെന്നു ദിലീപ്!"

Leave a comment

Your email address will not be published.


*