ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം!

തിരുവനന്തപുരം:നടിയെ ആക്രമിച്ച കേസിലെ ആരോപണ വിധേയനായ നടൻ ദിലീപിനെ താരസംഘടനയായ ‘അമ്മ’ തിരിച്ചെടുത്തതിൽ പ്രതിഷേധം ശക്തം. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പ്രതിഷേധവുമായി രംഗത്തെത്തി. നടനെ തിരിച്ചെടുത്തതിലൂടെ ഇരയോടൊപ്പം നിൽക്കാനുള്ള സാമൂഹിക പ്രതിബന്ധത ‘അമ്മ’ മാറുന്നോ എന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ ചോദിച്ചു.

ലെഫ്.കേണലായ മോഹൻലാലിൽ നിന്നും പ്രതീക്ഷിക്കുന്നത് ഉന്നതമായ സാംസ്‌കാരിക നിലവാരമാണ്. ഇടത് എംഎല്‍എമാര്‍ വിമര്‍ശനത്തിന് ഇടവരുത്തരുതായിരുന്നു എന്നും ഇരയെ അപമാനിക്കുന്ന നിലപാടാണ് ‘അമ്മ’ സ്വീകരിച്ചതെന്നും വനിതാകമ്മീഷൻ അധ്യക്ഷ എംസി ജോസഫൈന്‍ പറഞ്ഞു. നടി മഞ്ജു വാരിയർ മൗനം വെടിയണമെന്നും അവർ ആവശ്യപ്പെട്ടു. ദിലീപ് അഹങ്കാരിയാണെന്നായിരുന്നു മന്ത്രി ജി സുധാകരന്റെ പ്രതികരണം.

മലയാള സിനിമ താരങ്ങളുടെ സംഘടനയില്‍ ആണ്‍കോയ്മയാണ് നിലനിൽക്കുന്നതെന്നും രാജിവെച്ച നടിമാർക്കൊപ്പം പ്രബുദ്ധ കേരളം ഒപ്പമുണ്ടെന്നും പി കെ ശ്രീമതി പറഞ്ഞു.രാജി വെച്ച നാല് നടിമാരോടും ഐകദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം സംഘടനാ പുനഃപരിശോധിക്കണമെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പറഞ്ഞു.

താൻ രാജി വെച്ച നടിമാർക്കൊപ്പമാണെന്നും,ദിലീപിനെ പുറത്താകാൻ താൻ സമ്മർദ്ദം ചെലുത്തി എന്ന് പറയുന്നത് ശരിയല്ലെന്നും നടൻ പൃഥ്വിരാജ് വ്യക്തമാക്കി.

Be the first to comment on "ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം!"

Leave a comment

Your email address will not be published.


*