മാധ്യമ പ്രവർത്തകന്റെ കൊലപാതകത്തിൽ പാകിസ്താന് പങ്കെന്ന് ജമ്മുപോലീസ്!

ജമ്മു:കശ്മീരിലെ മാധ്യമ പ്രവർത്തകൻ ശുജാഅത്​ ബുഖാരിയുടെ കൊലപാതകത്തിന്​ പിന്നില്‍ പാകിസ്താന് പങ്കുള്ളതായി കശ്മീർ പോലീസ്. കൊലപാതകത്തിന് പിന്നിലെ ഗുഡാലോചന നടന്നത് പാകിസ്താനിലാണ്.

പ്രതികളിൽ ഒരാൾ കശ്മീർ സ്വദേശിയും മറ്റു മൂന്നു പേര് ഭീകരസംഘടനയായ ലഷ്​കറേ ത്വയിബയിലെ അംഗങ്ങളുമാണ്. പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ ലആഭിച്ചതായും പോലീസ് വ്യക്തമാക്കി.

ജൂൺ 14 നാണ് കശ്​മീര്‍ ദിനപത്രമായ റൈസിങ്​ കശ്​മീറി​​ന്റെ എഡിറ്ററായ ശുജാഅത്​ ബുഖാരിയെ അജ്ഞാതസംഘം വെടിവെച്ചു കൊലപ്പെടുത്തി.

Be the first to comment on "മാധ്യമ പ്രവർത്തകന്റെ കൊലപാതകത്തിൽ പാകിസ്താന് പങ്കെന്ന് ജമ്മുപോലീസ്!"

Leave a comment

Your email address will not be published.


*