മുംബൈയിൽ വിമാനം തകർന്നു വീണു അഞ്ചു മരണം!

മുംബൈയിൽ ചാർട്ടേർഡ് വിമാനം തകർന്നു വീണു അഞ്ചു മരണം. ജനവാസമേഖലയില്‍ നിറമാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്കാണ് വിമാനം തകർന്നു വീണത്. പൈലറ്റടക്കം വിമാനത്തിലുണ്ടായിരുന്ന നാലുപേരും കെട്ടിടത്തിൽ ഉണ്ടായിരുന്ന ജോലിക്കാരനുമാണ് മരിച്ചത്.

ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് ജൂഹു വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട വിമാനം പരീക്ഷണ പറക്കലിനിടെ ജനവാസമേഖലയിൽ തകർന്നു വീണത്. നിയന്ത്രണം നഷ്ടപെട്ട വിമാനം ജനവാസം കുറഞ്ഞ മേഖലയിൽ ഇടിച്ചിറക്കുകയാണെന്നാണ് പ്രാഥമിക നിഗമനം.

കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

Be the first to comment on "മുംബൈയിൽ വിമാനം തകർന്നു വീണു അഞ്ചു മരണം!"

Leave a comment

Your email address will not be published.


*