ദിലീപിനെതിരെ സിപിഎം!

നടൻ ദിലീപിനെ താരസംഘടനയായ അമ്മ’ യിൽ തിരിച്ചെടുത്ത നടപടി തെറ്റായിപ്പോയെന്ന് സിപിഎം സെക്രട്ടറിയേറ്റ്. എന്നാൽ സംഘടനയിലെ ഇടതു ജനപ്രതിനിധികൾക്കെതിരായ പ്രതിഷേധം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും സിപിഎം പറയുന്നു.നദിയെ ആക്രമിച്ച കേസിൽ പ്രതിസ്ഥാനത്തു നിൽക്കുന്ന കേസ് നിലനിൽക്കെ അതിൽ നിന്നും മാറ്റം വരാതെ ദിലീപിനെ തിരിച്ചെടുത്ത നടപടി തെറ്റായിപ്പോയി.

ഇരയായ സ്‌ത്രീയുടെ വികാരം മാനിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്‌. ഈ യാഥാര്‍ഥ്യം അമ്മ ഭാരവാഹികള്‍ തിരിച്ചറിഞ്ഞ് സമൂഹ മനഃസാക്ഷിയുടെ വിമര്‍ശനം ഉള്‍ക്കൊണ്ട്‌ ഉചിതമായ തീരുമാനം കൈക്കൊള്ളണം.അമ്മയുടെ നേതൃത്വത്തിലിരിക്കുന്നവരുടെ രാഷ്‌ട്രീയനിറം നോക്കിയല്ല, ആ സംഘടനയോട്‌ പ്രതികരിക്കേണ്ടത്‌. ഏത്‌ മേഖലയിലായാലും സ്‌ത്രീകള്‍ക്ക്‌ മാന്യമായ സ്ഥാനവും അര്‍ഹമായ പങ്കും ലഭിക്കണമെന്നതാണ്‌ ഇടതുപക്ഷ നിലപാട്‌.

നടിക്കെതിരായി നടന്ന അക്രമസംഭവത്തില്‍ ഈ നിലപാട്‌ ഉയര്‍ത്തിപ്പിടിച്ച്‌ നിഷ്‌പക്ഷവും ധീരവുമായ നിലപാടാണ്‌ ഇടതുപക്ഷവും എല്‍ഡിഎഫ്‌ സര്‍ക്കാരും കൈക്കൊണ്ടതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Be the first to comment on "ദിലീപിനെതിരെ സിപിഎം!"

Leave a comment

Your email address will not be published.


*