നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി ബിൽ;ആശങ്കയുമായി വിഎസ്!

തിരുവനന്തപരം:നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി ബില്ലിൽ ആശങ്ക പ്രകടിപ്പിച്ച് ഭരണപരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി എസ്.അച്യുതാനന്ദന്‍. ദ്യോഗസ്ഥര്‍ നിയമത്തിന്റെ അന്ത:സത്ത ചോര്‍ത്താന്‍ ഇടയുള്ളതിനാൽ സർക്കാർ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് വിഎസ് പറഞ്ഞു. എല്ലാവര്‍ക്കും ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറയുന്നു.

കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നു 2008ലെ നിയമം സർക്കാർ ഭേദഗതി ചെയ്തിരുന്നു. 1967 ലെ ഭൂവിനിയോഗ നിയമം വരുന്നതിനു മുമ്ബു നികത്തിയ പാടങ്ങള്‍ ക്രമപ്പെടുത്താന്‍ നെല്‍വയല്‍ – തണ്ണീര്‍ത്തട നിയമം ഭേദഗതി വരുത്താനാണു സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചത്. എന്നാൽ ഭേദഗതി വായിച്ചു നോക്കാത്തവരാണ് വിമർശനവുമായി വരുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാണാം രാജേന്ദ്രൻ പറഞ്ഞു.

Be the first to comment on "നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി ബിൽ;ആശങ്കയുമായി വിഎസ്!"

Leave a comment

Your email address will not be published.


*