മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദികർക്കെതിരായ ലൈംഗിക ആരോപണം; ക്രൈംബ്രാഞ്ച് അന്വേഷിക്കും!

കോട്ടയം:കുമ്പസാര രഹസ്യത്തിന്റെ പേരിൽ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദികർ വീട്ടമ്മയെ ലൈഗീകമായി ചുഷണം ചെയ്‌തെന്ന ആരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിജിപിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആരോപണം ക്രൈംബ്രാഞ്ച് പ്രത്യേക സംഗം അന്വേഷിക്കുക.നാളെ പരാതിക്കാരന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.എന്നാൽ ആരോപണത്തിൽ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.

പരാതിക്കാരന്റെ ഭാര്യ ഇതുവരെ സംഭവത്തിൽ പരാതി നൽകിയിട്ടില്ല എന്ന കാരണത്താലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തത്. യുവതിയും വൈദികരും തമ്മിലുള്ള ഫോൺ സംഭാഷണം,ചാറ്റിങ് എന്നിവയുടെയും ഹോട്ടൽ ബില് തുടങ്ങിയ തെളിവുകളും പരാതിക്കാരൻ അന്വേഷണ സംഘത്തിന് കൈമാറും. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

Be the first to comment on "മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദികർക്കെതിരായ ലൈംഗിക ആരോപണം; ക്രൈംബ്രാഞ്ച് അന്വേഷിക്കും!"

Leave a comment

Your email address will not be published.


*