മുഖ്യമന്ത്രിയോട് കയർത്തു സംസാരിച്ച അധ്യാപികയെ അറസ്റ്റ് ചെയ്തു!

മുഖ്യമന്ത്രി യുടെ ജനസമ്പർക്ക പരിപാടിയിൽ പങ്കെടുക്കവെ മുഖ്യമന്ത്രിയോട് ഉറക്കെ സംസാരിച്ച അധ്യാപികയ്ക്ക് സസ്‌പെൻഷനും അറസ്റ്റും. ഉത്തരാഖണ്ഡ് ​ഖ്യ​മ​ന്ത്രി ത്രി​വേ​ന്ദ്ര സിം​ഗ് റാ​വ​ത്തി​ന്‍റെ ജനസമ്പർക്ക പരിപാടിക്കിടെ സ്ഥലമാറ്റം ആവശ്യപ്പെട്ട ഉ​ത്ത​ര​കാ​ശി​യി​ലെ സ്കൂ​ളി​ലെ ഉ​ത്ത​ര ബ​ഹു​ഗു​ണ​ എന്ന അന്പതിഴെയുകാരിയായ അ​ധ്യാ​പി​കയ്ക്കാണ് ദുരനുഭവം ഉണ്ടായത്.അറസ്റ്റു ചെയ്ത അധ്യാപികയെ പിന്നീട് ജാമ്യത്തിൽ വിട്ടു.

വിധവയായ അദ്ധ്യാപികയ്ക്ക് രണ്ടു മകളുണ്ട്.ഇവർക്ക് മകളുടെ അടുത്തേയ്ക്കു സ്ഥലമാറ്റം വേണമെന്നും കുറെ വര്ഷങ്ങളായി ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും അദ്ധ്യാപിക പറയുന്നു. പ്രകോപിതനായ മുഖ്യമന്ത്രി ഇവരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു.

പൊതുജനങ്ങൾക്കായുള്ള പരിപാടിക്കിടെ ബഹളം വെച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് ഭാഷ്യം. ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം സം​സ്ഥാ​ന ട്രാ​ന്‍​സ്ഫ​ര്‍ ആ​ക്‌ട് അ​നു​സ​രി​ച്ചാ​ണെ​ന്നാണ് മുഖ്യമത്രി പറയുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

Be the first to comment on "മുഖ്യമന്ത്രിയോട് കയർത്തു സംസാരിച്ച അധ്യാപികയെ അറസ്റ്റ് ചെയ്തു!"

Leave a comment

Your email address will not be published.


*