ജലന്ദർ ബിഷപ് കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം;പരാതിയിൽ ഉറച്ചു നിൽക്കുന്നതായി കന്യാസ്ത്രീ!

കോട്ടയം:ജലന്ദർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ പരാതിയിൽ ഉറച്ചു നിൽക്കുന്നതായി പീഡനത്തിനിരയായ കന്യാസ്ത്രീ.പറയാനുള്ളത് പറയേണ്ട സ്ഥലത്തു പറയുമെന്നുമാണ് അവരുടെ നിലപാട്.

എന്നാൽ തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് ഫ്രാങ്കോ മുളയ്ക്കൽ പറയുന്നത്. ആരോപണത്തിൽ തനിക്കെതിരെ കേസെടുത്തത് സ്വാഗതം ചെയുന്നു എന്നും അന്വേഷണത്തിൽ തന്റെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്നും ഫ്രാങ്കോ മുളയ്ക്കൽ പറയുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്.

കന്യാസ്ത്രീയുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ചു ആദ്യം പരാതി നൽകിയത് ഫ്രാങ്കോ മുളയ്ക്കലാണ്. പിന്നാലെയാണ് തന്നെ 2014 മെയ് മുതൽ ബിഷപ് പീഡിപ്പിച്ചെന്ന് കാണിച്ചു കന്യാസ്ത്രീ പരാതി നൽകിയത്. സംഭവത്തിൽ ആർച്ച് ബിഷപ്പിനു പരാതി നൽകിയിരുന്നതായും കന്യാസ്ത്രീ പറയുന്നു.

Be the first to comment on "ജലന്ദർ ബിഷപ് കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം;പരാതിയിൽ ഉറച്ചു നിൽക്കുന്നതായി കന്യാസ്ത്രീ!"

Leave a comment

Your email address will not be published.


*