ലോകകപ്പ് പ്രീക്വാർട്ടർ;അർജന്റീന പുറത്ത്!

ലോകകപ്പിലെ ആദ്യ പ്രീക്വാർട്ടർ മത്സരത്തിൽ ഫ്രാൻസിനോട് തോറ്റു അർജന്റീന പുറത്തായി. ഫ്രാൻസിനോട് 4-3 നാണു അർജന്റീനയുടെ തോൽവി.ഫ്രാൻസിനായി എംബാപ്പ ഇരട്ട ഗോളുകൾ നേടി വിജയശില്പിയായി.

പതിമൂന്നാം മിനിറ്റില്‍ പെനാള്‍ട്ടിയിലൂടെ ആന്റോണിയോ ഗ്രീസ്മാനാണു ഫ്രാൻസിനായി ആദ്യം ഗോൾ നേടിയത്.എന്നാല്‍ ഡി മരിയയുടെ സൂപ്പര്‍ ലോംഗ് റേഞ്ച് ഷോട്ടിലൂടെ അര്‍ജന്റീന ഒപ്പമെത്തി.

രണ്ടാം പകുതിയില്‍ ലഭിച്ച ഫ്രീകിക്കിലൂടെ അര്‍ജന്റീന ഒരു ഗോള്‍ ലീഡ് നേടിയെങ്കിലും രണ്ടാം ഗോള്‍ നേടി ഫ്രാന്‍സും അര്‍ജന്റീനയ്ക്ക് ഒപ്പത്തിനൊപ്പമെത്തി.എന്നാൽ 64, 69 മിനിറ്റുകളിൽ എംബാപ്പെയുടെ ഇരട്ട ഗോളിലൂടെ ഫ്രാൻസ് മുന്നിലെത്തി.

എക്സ്ട്രാ ടൈമിൽ അർജന്റീനയ്ക്കായി അഗ്വിറോ ഗോള്‍ നേടിയെങ്കിലും ഫ്രാൻസ് അപ്പോഴേക്കും വിജയം കൈവരിച്ചിരുന്നു. ഒരു ഗോൾ പോലും നേടാനാകാതെ മെസ്സി നിസഹായനായി. തോൽവിയോടെ അർജന്റീന ലോകകപ്പിനോട് വിട പറഞ്ഞു.

Be the first to comment on "ലോകകപ്പ് പ്രീക്വാർട്ടർ;അർജന്റീന പുറത്ത്!"

Leave a comment

Your email address will not be published.


*