ഡൽഹിയിൽ ഒരു കുടുംബത്തിലെ 11 പേര് മരിച്ച നിലയിൽ!

ഡൽഹിയിലെ ഒരു കുടുംബത്തിലെ പതിനൊന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി.ഇതിൽ മൂന്ന് പെണ്‍കുട്ടികളുള്‍പ്പടെ ഏഴ് സ്ത്രീകളും നാല് പുരുഷന്‍മാരുമാണ് മരിച്ചത്. പത്തു മൃതദേഹങ്ങൾ തുങ്ങി മരിച്ച നിലയിലും വയസായ സ്ത്രീയുടെ മൃതദേഹം തറയിലുമാണ് കണ്ടെത്തിയത്. മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ണും വായും മൂടിക്കെട്ടിയ നിലയിലായിരുന്നു.

രാജസ്ഥാനിൽ നിന്നും 20 വർഷങ്ങൾക്കു മുൻപ് ഡൽഹിയിലേക്ക്‌ സ്ഥിരതാമസമാക്കിയ കുടുമ്ബത്തിലാണ് ദാരുണ സംഭവം നടന്നത്. 75 വയസുകാരിയായ നാരായണയും ഇവരുടെ രണ്ടു മകളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ ഒരുമിച്ചാണ് താമസിച്ചിരുന്നത്.

ഇവർ നടത്തിയിരുന്ന പലചരക്കു കട തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സംഭവ സ്ഥലം സന്ദർശിച്ചു.

Be the first to comment on "ഡൽഹിയിൽ ഒരു കുടുംബത്തിലെ 11 പേര് മരിച്ച നിലയിൽ!"

Leave a comment

Your email address will not be published.


*