ദിലീപിനെ തിരിച്ചെടുത്തതിനെതിരെ കന്നഡ സിനിമ പ്രവർത്തകരും രംഗത്ത്!

നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ താരസംഘടനയായ ‘അമ്മ’ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചു കന്നഡ സിനിമ പ്രവർത്തകരും രംഗത്തെത്തി.ആരോപണ വിധേയനായ നടൻ കുറ്റം തെളിയിക്കും മുൻപേ നടനെ തിരിച്ചെടുത്ത നടപടി ശരിയല്ലെന്ന് കന്നഡ ഫിലിം ഇന്‍ഡസ്ട്രി, ഫിലിം ഇന്‍ഡസ്ട്രി ഫോര്‍ റൈറ്റ്‌സ് ആന്‍ഡ് ഇക്വാലിറ്റി എന്നീ സംഘടനകള്‍ സംയ്ുക്തമായി അയച്ചിരിക്കുന്ന കത്തില്‍ പറയുന്നു. കത്തിൽ 50 സിനിമാപ്രവര്‍ത്തകര്‍ ഒപ്പു വെച്ചിട്ടുണ്ട്.

‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേളബാബുവിനാണ് സംഘടനകൾ കത്ത് അയച്ചിരിക്കുന്നത്. സ്ത്രീകളുടെ സുരക്ഷയും ലിംഗ സമത്വവുമെല്ലാം രാജ്യത്തെ പ്രധാന ചര്‍ച്ചാ വിഷയങ്ങളായിരിക്കെ സമൂഹത്തോട് സിനിമാ മേഖലയ്ക്കുള്ള ഉത്തരവാദിത്തം വളരെ വലുതാണെന്നും, തീരുമാനം പുനഃപരിശോധിക്കണമെന്നും കത്തിൽ പറയുന്നു.നടൻ പ്രകാശ്‌രാജ്,മേഘ്‌നാരാജ് ,സംവിധായിക കവിതാ ലങ്കേഷ് തുടങ്ങി അൻപതോളം സിനിമ പ്രവർത്തകരാണ് കത്തിൽ ഒപ്പിട്ടിട്ടുള്ളത്.

Be the first to comment on "ദിലീപിനെ തിരിച്ചെടുത്തതിനെതിരെ കന്നഡ സിനിമ പ്രവർത്തകരും രംഗത്ത്!"

Leave a comment

Your email address will not be published.


*